യു കെ യിൽ കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ  മലയാളി ദമ്പതികളുടെ കുഞ്ഞ് മരണമടഞ്ഞു

ലണ്ടൻ : മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ശ്രീ ജിബിൻ ശ്രീമതി ജിനു ജിബിൻ ദമ്പതികളുടെ മകൻ ജെയ്ഡനാണ് മൂന്നര മാസം മാത്രം പ്രായമായപ്പോഴേ മാലാഖമാരുടെ ലോകത്തേക്ക് യാത്രയായത്. റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്സാണ് ശ്രീ ജിനു.


ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തി മാഞ്ചസ്റ്ററിൽ മൂന്നര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ദാരുണ മരണം. കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെയാണ് ഈ ദുരന്ത വാർത്ത മലയാളി ഗ്രൂപ്പുകളിൽ എത്തിയത്. കുടുംബത്തിലേക്ക് മൂത്ത രണ്ട് പെൺ കുട്ടികളോടൊപ്പം ഒരുപാട് സന്തോഷങ്ങളുമായി എത്തിയ പിഞ്ചോമനയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ ഉള്ളുലഞ്ഞ് കരയുന്ന യുവദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കൾ. അപകട വിവരം അറിഞ്ഞയുടൻ ആംബുലൻസ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED STORIES