മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ ഏപ്രിലില്‍ കേരളത്തിലെത്തുമെത്ത് റിപ്പോർട്ട്

ദല്‍ഹി: ഇവിടെത്തെ സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഇരട്ട എന്‍ജിനും 6 സീറ്റുമുള്ള ഹെലികോപ്റ്റര്‍ വാകയ്ക്ക് എടുത്തത്. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലാണ് വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്.

2020 ഏപ്രിലിലാണ് ദല്‍ഹി പവന്‍ഹാന്‍സ് കമ്പനിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്ടറിന് 1.44 കോടിരൂപയും ജിഎസ്ടിയും നല്കി വാടകയക്ക് എടുത്തത്. കൊവിഡായതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഡിജിപി നല്കിയ ശിപാര്‍ശയില്‍ നടപടിയായില്ല. 2021 ഒക്ടോബറില്‍ വീണ്ടും ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചു.

ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡി. സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും രൂപീകരിച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനായില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗം ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്കി. പഴയ ടെന്‍ഡര്‍ പരിശോധിച്ചശേഷം ദല്‍ഹിയിലെ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി 22.21 കോടിയാണ് ചെലവായത്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ 56.72 ലക്ഷം ചെലവഴിച്ചു.

RELATED STORIES