ദുബായിലെ 61 സർക്കാർ സ്ഥാപനങ്ങളിൽ ഓൺലൈൻ പ്രവർത്തനരീതി നടപ്പാക്കുന്നു

67,000- ത്തോളം സർക്കാർ ജീവനക്കാർക്ക് ഇത് ബാധകമാകും. ആദ്യഘട്ടമെന്നോണം മാർച്ച് 16 മുതൽ ദുബായിലെ പബ്ലിക് ലൈബ്രറികളിലെ ജീവനക്കാർക്ക് ഓൺലൈനായി പ്രവർത്തിക്കാം. വിദൂരജോലി സമ്പ്രദായം, വിദ്യാഭ്യാസം എന്നിവക്കായി യു.എ.ഇ. യുടെ അജൻഡ നടപ്പാക്കാനായി ലക്ഷ്യമിട്ട് നടത്തിയ യോഗത്തിലാണ് അൽ ഫലാസി ഇക്കാര്യമറിയിച്ചത്.

ലൈബ്രറികളുടെ മേൽനോട്ടം വഹിക്കുന്ന ദുബായ് കൾച്ചർ, ഡിജിറ്റൽ ദുബായ് എന്നിവയുടെ സഹകരണത്തോടെയാണ് ലൈബ്രറികളുടെ പ്രവർത്തനം ഓൺലൈൻരീതിയിലേക്ക് പൂർണമായും മാറ്റുന്നത്. കൂടുതൽ സർക്കാർ സ്ഥാപനങ്ങളിൽ പുതിയരീതി അലവംബിക്കുന്നതോടെ സമയലാഭത്തോടൊപ്പം ഗതാഗതക്കുരുക്ക് കുറക്കാനും സാധിക്കും.


വിദൂര ജോലികൾക്കുള്ള പുതിയ മാനദണ്ഡങ്ങളും നയങ്ങളും ഉടൻ പുറത്തിറക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് എന്നിവയുടെ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ വ്യക്തമാക്കി.

RELATED STORIES