ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ നിര്യാതനായി

ചങ്ങനാശേരി: അതിരൂപത മുൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ദേഹവിയോഗത്തിലുള്ള അഗാധമായ അനുശോചനവും ദു:ഖവും അറിയിക്കുന്നു.. അജപാലന രംഗത്തും സാമൂഹ്യ നവോത്ഥാന മേഖലയിലും സൂര്യശോഭയോടെ തിളങ്ങിയ ഇടയ ശ്രേഷ്ഠനെയാണ്. 

ലാളിത്യവും  നിഷ്ഠയോടെയുള്ള ആത്മീയ ജീവിത ചര്യയും മുഖമുദ്രയായിരുന്ന പിതാവ് മതമൈത്രിയ്ക്കും  മഹാ മാനവികതയ്ക്കുമായി എന്നും നിലകൊണ്ടു. 

കെസിബിസി ചെയർമാൻ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ സഭയ്ക്കും സമൂഹത്തിനും വിലമതിക്കാനാവാത്ത സേവനം നൽകി. സീറോ മലബാർ സഭയും വിശ്വാസവും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മുന്നണി പോരാളിയായി നിന്നു നയിച്ചു.

RELATED STORIES