പത്തനംതിട്ടയിൽ ഹാത്ത് സേ ഹാത്ത് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിയുടെ നടപടി അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഗുരുതരമായ പിഴവ് ബോദ്ധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.സി ഷെരീഫ് ആക്രമണം അഴിച്ചു വിട്ടത്. മുട്ടയേറിനൊപ്പം കല്ലേറും ഉണ്ടായി. കല്ലേറിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. വിഭാഗീയതയുടെ പേരിലുള്ള തർക്കത്തിന്‍റെ ഭാഗമായാണ് ആക്രമണം നടന്നത്.

എം. ​എം .ന​സീ​റി​ന്‍റെ കാ​റി​നു നേ​രെ​യും ക​ല്ല് എ​റി​ഞ്ഞ​താ​യി  പ​റ​യു​ന്നു. എം.​സി. ഷ​രീ​ഫ് മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഏ​റെ നാ​ളാ​യി ജി​ല്ല​യി​ലെ കോ​ണ്‍ഗ്ര​സി​ല്‍ വി​ഭാ​ഗീ​യ​ത
രൂ​ക്ഷ​മാ​ണ്. മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ബാ​ബു ജോ​ര്‍ജ്  അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി
സ​സ്‌​പെ​ന്‍ഷ​നി​ലാ​ണ്. ഒ​രു മാ​സം മു​മ്പ്​ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പി.​ജെ. കു​ര്യ​ന്‍ അ​നു​യാ​യി​ക​ളെ ഒ​രു പ​ക്ഷം കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. മി​ക്ക പ​രി​പാ​ടി​ക​ളും നേ​താ​ക്ക​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ലോ ത​മ്മി​ല്‍ അ​ടി​യി​ലോ ആ​ണ് ക​ലാ​ശി​ക്കു​ന്ന​ത്.

RELATED STORIES