രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം

എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം.

ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല, മറിച്ച് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ എതിർത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിച്ചു. ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഇതേ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും സി.പി.എമ്മിന്‍റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് അത്തരമൊരു പൊതു നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തമായി എതിർത്ത് പാർട്ടി മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സി.പി.എം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനാധിപത്യ സംവിധാനത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് വഴിയൊരുക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.

RELATED STORIES