നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടത്തില്‍ താല്‍ക്കാലികമായി അടച്ച റണ്‍വേ തുറന്നു

കൊച്ചി: ഇവിടേക്കുള്ള രണ്ടുവിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. മസ്‌കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍, മാലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ 150 അടി ഉയരത്തില്‍ നിന്നു വീഴുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ഒരാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റര്‍ പൈലറ്റ് സുനില്‍ ലോട്ലയ്ക്കാണു പരുക്കേറ്റത്. ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്.

RELATED STORIES