ഇനി ട്രെയിനുകളില്‍ രാത്രി ഉറങ്ങുന്നവരുടെ നിദ്രയ്ക്ക് തടസം സൃഷ്ടിക്കുന്നവരയ്ക്ക് ശിക്ഷ
Reporter: News Desk 01-Apr-2023
2,208
Share:
കര്‍ശന നിയമങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്
റെയില്‍വെ. ട്രെയിനുകളില്‍ രാത്രി 10ന് ശേഷം ഉച്ചത്തില്‍ പാട്ടുവച്ചും ചര്‍ച നടത്തിയും ആവശ്യമില്ലാതെ
ലൈറ്റിട്ടും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവര്‍ക്കെതിരെയാണ് നടപടി.
ശല്യം ചെയ്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ
സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് റെയില്‍വെയുടെ നിര്‍ദേശം. സംഘമായി
യാത്രചെയ്യുന്നവര്‍ രാത്രി 10നു ശേഷം മറ്റുള്ളവരുടെ ഉറക്കം തടസപ്പെടുത്തുന്ന വിധത്തില്‍ നടത്തുന്ന
സംസാരം പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു.ഇടപെടുന്നവര്‍ക്കെതിരെ ഇവര്‍ പ്രകോപിതരായി നീങ്ങുന്ന സാഹചര്യവുമുണ്ട്.
രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ
വ്യവസ്ഥകളില്‍ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടികറ്റ്
പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളില്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുളള
വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേയുടെ നിര്‍ദേശങ്ങള്‍.
കംപാര്ടുമെന്റിലോ കോചിലോ ഇരിക്കുന്ന യാത്രക്കാരന്
മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. ഉറക്കസമയത്ത് ലൈറ്റുകള്‍
ആവശ്യമില്ലാതെ ഓണ്‍ ചെയ്യരുത്. റിസര്‍വ് കോചുകളില്‍, ഉറക്കസമയമായ രാത്രി 10 നും രാവിലെ ആറിനും ശേഷം
താഴത്തെ ബര്‍ത് മറ്റു യാത്രക്കാര്‍ക്കും ഇരിക്കാനുളളതാണ്. മുകള്‍ ബര്‍ത്
കിട്ടിയവര്‍ രാത്രി 10 നുശേഷം ലോവര്‍ ബര്‍തില്‍ ഇരിക്കരുത്.
പുതിയ നിര്‍ദേശമനുസരിച്ച് രാത്രി 10 ന് ശേഷം ഓണ്‍ലൈനില്‍
ഭക്ഷണം നല്‍കില്ല. എന്നാല്‍, ഇ-കാറ്ററിങ്ങിലൂടെ രാത്രിഭക്ഷണമോ,
പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിന് തടസമില്ല.
പുകവലി,
മദ്യപാനം തുടങ്ങി,
പൊതുസ്വീകാര്യമല്ലാത്ത പ്രവൃത്തികള്‍
അനുവദിക്കില്ലെന്നും ട്രെയിനില്‍ കത്തുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നത് റെയില്‍വേ
നിയമത്തിന്റെ കടുത്തലംഘനമായി കണക്കാക്കുമെന്നും ബോര്‍ഡ് ആവര്‍ത്തിച്ച്
വ്യക്തമാക്കി.
അതേസമയം,
10 മണിക്കുശേഷം,
ടിടിഇമാരുടെ ടികറ്റ് പരിശോധന വേണ്ടെന്ന നിര്‍ദേശം
പ്രായോഗികമല്ലെന്നാണ് ജീവനക്കാര്‍ക്കിടയിലെ ചർച്ച. ദീര്‍ഘദൂര ട്രെയിനുകളില്‍
സുരക്ഷിതത്വത്തിന്റെ ഭാഗമായും പലപ്പോഴും പരിശോധിക്കേണ്ടതായി വരും. എന്നാല്‍ചെറിയ ദൂരത്തേയ്ക്കുളള
ടികറ്റുകളുടെ പരിശോധനയില്‍ ഇളവ് നല്‍കാനാകും എന്നും പറയപ്പെടുന്നു.
RELATED STORIES
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി - കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.
എ പ്രദീപ്കുമാര്‍ ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന് നല്കിയ നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍, കാരപ്പറമ്പ് സ്കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂള്‍, പുതിയങ്ങാടി യുപി സ്കൂൾ , പുതിയങ്ങാടി എല്‍.പി സ്കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്കൂള്‍, മലാപ്പറമ്പ് എല്‍.പി സ്കൂൾ, കോഴിക്കോട്
മധ്യപ്രദേശിലെ ജബുവയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തു - ജില്ലാ ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ധരംപുരി ഗ്രാമത്തിൽ താമസിക്കുന്ന രേഖ വ്യാഴാഴ്ച വൈകുന്നേരം തണ്ട്ല ഗേറ്റിനടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ പോയി പല്ലുവേദന ശമിപ്പിക്കാൻ മരുന്ന് ചോദിച്ചതായി പോലീസ് പറഞ്ഞു. കടയിലെ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു - കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഈ മൂന്ന് ഭീകരരും ലഷ്കർ-തോയ്ബയിൽ പെട്ടവരായിരുന്നു. ഓപ്പറേഷൻ കെല്ലറിന് കീഴിലുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ
ദുബായിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു - പ്രത്യാശ ഉണര്‍ത്തുന്ന ഭാവിയില്‍ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാര്‍ബണ്‍ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ ഡിഎക്സ്ബി സിഇഒ പോള്‍ ഗ്രിഫിത്ത്സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. 29 ചതുരശ്ര കിലോമീറ്ററില്‍
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന