യുവാവ് അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ലൈംഗിക ചൂഷണം നടത്തുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. വയനാട് തരുവണ സ്വദേശി ഉമറുല്‍ മുക്താര്‍ (23) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം കൊടുവള്ളിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊടുവള്ളി സ്വദേശിനിയായ യുവതിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു മുങ്ങിയ കേസിലാണ് അറസ്റ്റ്.


വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാത്തത് പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

RELATED STORIES