60 കാരന്‍ അറസ്റ്റില്‍

ബംഗാളില്‍ വളര്‍ത്തുനായയെ ലൈംഗിക പീഡനത്തിനിരയാക്കിയ 60 കാരന്‍ അറസ്റ്റില്‍. രതികാന്ത് സര്‍ദാര്‍ എന്നയാളാണ് പോലീസ് പിടിയിലായത്. സോനാപൂര്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാള്‍ വളര്‍ത്തുനായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു കൊല്ലമായി ഇയാള്‍ നായയെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.


കഴിഞ്ഞ ദിവസം ഇയാള്‍ പരിപൂര്‍ണ്ണ നഗ്നനായി നായയ്‌ക്കൊപ്പം നില്‍ക്കുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാള്‍ നായയെ പീഡിപ്പിച്ചെന്ന് മനസ്സിലായ അയല്‍വാസികള്‍ ഉടന്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

രണ്ടു കൊല്ലമായി ഇയാള്‍ നായയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാര്‍ വെളിപ്പെടുത്തി. പലതവണ ഇതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ലെന്നുമാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. നായയെ വിട്ടയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യവും സര്‍ദാര്‍ തള്ളിക്കളഞ്ഞു. വീണ്ടും നായയ്ക്ക് നേരെ അതിക്രമം തുടര്‍ന്നതോടെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ മൃഗ സ്‌നേഹികളില്‍ ഒരാളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെരുവുനായ്ക്കളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

RELATED STORIES