തേക്കടി പുഷ്പമേള കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടങ്ങി

കൃഷി മന്ത്രി പി. പ്രസാദ് പുഷ്പമേള ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുമളി പഞ്ചായത്ത്,​ തേക്കടി അഗ്രികൾച്ചറൽ സൊസൈറ്റി,​ മണ്ണാറത്തറയിൽ ഗാർഡൻസ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഉയർന്ന കൊടുമുടിയായ കിളി മഞ്ചാരോ സാഹസികമായി കീഴടക്കിയ യുവ ഐ.എ.എസ് ഓഫീസർ അർജുൻ പാണ്ഡ്യനെയും വിവിധ മേഖലകളിലെ പൊതുപ്രവർത്തകരെയും ആദരിച്ചു.


ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പ്രമുഖ ചിത്രകാരൻ അബ്ദുൽ റസാഖ് വരച്ച വിവിധ ചിത്രങ്ങളുടെ പ്രദർശനവും പ്രശസ്ത ഫോട്ടോഗ്രാഫർ ബെന്നി അജന്തയുടെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടോമി നീലിമയുടെയും അപൂർവ ഫോട്ടോകളും മേളയിൽ പ്രദർശിപ്പിക്കും. കേന്ദ്ര അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയായി.

RELATED STORIES