സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ ഓടിച്ചിരുന്ന കിളിമാനൂർ പാപ്പാല സ്വദേശിനി അജില(32)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആര്യ(5)നെ പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. സംസ്ഥാനപാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ ഞായറാഴ്ച്ച വൈകുന്നേരം നാലിനായിരുന്നു അപകടം.

അജിലയുടെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

RELATED STORIES