പോപ്പുലര്‍ ഫ്രണ്ട് സ്വാധീനമേഖലകളില്‍ ലൈബ്രറികളും ക്ലബുകളും കൂടുന്നതായി ഐ.ബി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി
Reporter: News Desk 03-Apr-20231,964

നിരോധിച്ച ശേഷവും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) പല തലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സാംസ്‌കാരിക
സംഘടനകളുടെ പേരിലാണു പ്രവര്‍ത്തനമെന്നും സംശയിക്കുന്നു. രജിസ്റ്റര്‍ ചെയ്തതും
അല്ലാത്തവയുമായ വായനശാലകളും ക്ലബുകളും പി.എഫ്.ഐ. മേഖലകളില്‍ പുതിയതായി രൂപം
കൊള്ളുന്നുണ്ട്. വായനയ്ക്കും ചര്‍ച്ചയ്ക്കും ഒത്തുചേരലിനുമുള്ള വേദിയായിട്ടുഇവ
മാറുന്നുണ്ടോ എന്നാണു പരിശോധിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇത്തരത്തിലുള്ളവ
നിരീക്ഷണത്തിലാണ്.
പൊതുപ്രശ്‌നങ്ങളില്‍
സജീവമായി ഇടപെടല്‍ നടത്തി അണികളെ സജീവമാക്കി നിലനിര്‍ത്തുകയാണു ഉദ്ദേശമെന്നു
സംശയിക്കുന്നു. പഴയ പി.എഫ്.ഐ. പ്രവര്‍ത്തകരാരും തന്നെ നിരോധനം കൊണ്ടു പ്രസ്ഥാനത്തെ
ഉപേക്ഷിച്ചിട്ടില്ല. ഇത്തരമാളുകളുടെ ഒത്തുചേരലിനുള്ള വേദിയായി വായനശാലകളും മറ്റു
സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണ്. ചില വായനശാലകളില്‍
പൊതുജനങ്ങള്‍ക്ക് അംഗത്വം നല്‍കുന്നില്ലെന്നും വിവരമുണ്ട്. ഇവിടങ്ങളില്‍ ചര്‍ച്ചായോഗങ്ങള്‍
നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ മറവിലും പോപ്പുലര്‍ ഫ്രണ്ട്
പ്രവര്‍ത്തിക്കുന്നുവെന്നാണു സംശയം. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമാണ്
എസ്.ഡി.പി.ഐ. എന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.
സമൂഹമാധ്യമ
ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സജീവമാക്കി രഹസ്യ പ്രവര്‍ത്തനം തുടരുന്നുണ്ടെന്നു കേന്ദ്ര
രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിരോധനം കൊണ്ടും പോപ്പുലര്‍
ഫ്രണ്ടിനെ പൂട്ടാനായില്ലെന്നാണു നിഗമനം. വെളിച്ചത്തു വരാതെ സമാന്തര പ്രവര്‍ത്തനങ്ങള്‍
തുടരുന്നുവെന്ന് ഉറപ്പായപ്പോള്‍ വീണ്ടും റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണു
സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനുള്ള പി.എഫ്.ഐ. നീക്കം.
നിരോധനശേഷവും
സമൂഹമാധ്യമങ്ങളില്‍ രഹസ്യകൂട്ടായ്മകളുണ്ടാക്കി സജീവമാണെന്നും വിദേശത്തു നിന്നുള്‍പ്പെടെ
പണം സ്വീകരിക്കുന്നുണ്ടെന്നും സംശയിക്കുന്നു. പ്രസ്ഥാനങ്ങളുടെ പേരില്‍ സംഭാവനയായി
പണംപിരിവുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എന്‍.ഐ.എ.
കസ്റ്റഡിയില്‍ എടുത്ത മുഹമ്മദ് മുബാറക് എന്നയാള്‍ നാട്ടില്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്‍കുന്നുണ്ടായിരുന്നു.
മറ്റൊരാളുമായി
ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന യൂണിറ്റും ആരംഭിച്ചു.
അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറുകിട യൂണിറ്റുകള്‍ തുടങ്ങാനുള്ള ധനസഹായം
ലഭിക്കുന്നതായും ബിസിനസിലെ ലാഭവിഹിതം തിരിച്ചു സംഘടനാ പ്രവര്‍ത്തനത്തിനു നല്‍കുന്നതായും
അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.