രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു

ഇന്നലെത്തെ കണക്കുപ്രകാരം 20,219 രോഗികളാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്, 5636 പേര്‍. മഹാരാഷ്ട്രയില്‍ 3488 പേരും ഗുജറാത്തില്‍ 2332 പേരും ചികിത്സയിലുണ്ട്.

കര്‍ണാടക, ദല്‍ഹി, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. കേരളം, ദല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ ഓരോ മരണം വീതവും മധ്യപ്രദേശില്‍ മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ആകെ രോഗികളുടെ എണ്ണം 18,389 ആയിരുന്നു. ഇന്നലെ പുതിയ 3,641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തപ്പെടുന്നത്.

ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പേര്‍ 1,800 പേര്‍ രോഗമുക്തിനേടി. ആകെ രോഗമുക്തരുടെ എണ്ണം 4,41,75,135 ആയി വര്‍ധിച്ചു. ഈ സമയപരിധിക്കുള്ളില്‍ 1,43,364 പരിശോധനകള്‍ നടത്തി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.12%വും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.45%വുമാണ്. സജീവ കേസുകള്‍ 0.05%ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.76% ആണ്. ഇതുവരെ 220.66 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.

RELATED STORIES