യൂട്യൂബ്‌ ചാനല്‍ അവതാരകയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

തൃശൂര്‍ പീച്ചി ഡാമിന്‌ സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍(33) എന്നയാളാണ്‌ ഹില്‍പാലസ്‌ പോലീസിന്റെ പിടിയിലായത്‌.

കോഴിക്കോട്‌ സ്വദേശിനിയും യൂട്യൂബ്‌ ചാനല്‍ അവതാരികയുമായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു പരാതി.
കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ ആയി ജോലിയെടുത്ത്‌ വരുന്ന പ്രതി ഇന്‍സ്‌റ്റഗ്രാം വഴിയാണ്‌ യുവതിയെ പരിചയപ്പെട്ടത്‌. തുടര്‍ന്നു വിവാഹവാഗ്‌ദാനം നല്‍കി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിലെത്തിച്ച്‌ പിഡിപ്പിക്കുകയും പീഡനശേഷം യുവതിയുടെ കാറുമായി ഫ്ലാറ്റില്‍നിന്നു കടന്നുകളഞ്ഞു.

യുവതിയുടെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി വിവിധ സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഹില്‍ പാലസ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ: രാജീവ്‌ നാഥ്‌, സി.പി.ഒ: ശ്യാം ആര്‍. മേനോന്‍ എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌

RELATED STORIES