മലയാള സിനിമയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി നടന്‍ ഷെയ്ന്‍ നിഗം

വന്‍ താരനിരയില്‍ ഒരുങ്ങുന്ന ആര്‍ഡിഎക്സ് എന്ന സിനിമയില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയതായിട്ടാണ് സിനിമ വാര്‍ത്തകള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാകുന്നത്.

ചിത്രീകരണം നടക്കുന്നതിനിടെ അര്‍ധരാത്രിയില്‍ നടന്‍ സെറ്റ് വിട്ട് പോയെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. സിനിമയിലെ സഹതാരമായ ആന്റണി വര്‍ഗീസുമായിട്ടുള്ള ഷെയ്ന്റെ അസ്വാരസങ്ങളാണ് ഉടലെടുത്തിരിക്കുന്ന പ്രശ്നമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷെയ്ന് പുറമെ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. എന്നാല്‍ ചിത്രത്തില്‍ ഈ തരാങ്ങളെക്കാളും തനിക്ക് പ്രാധാന്യം വേണമെന്ന് ഷെയ്ന്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും . ഇതെ തുടര്‍ന്ന് പല തവണ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു എന്നും സൂചനകൾ ഉണ്ട്. ഇതുവരെ ചിത്രീകരിച്ച സിനിമയുടെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണണമെന്ന് താരം ആവശ്യപ്പെട്ടുയെന്നുമാണ് ഈ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

ഈ വാര്‍ത്തകളെ അനുബന്ധിച്ചു ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുമ്ബോഴാണ് ആന്റണി വര്‍ഗീസിന്റെ ‘ഡ്രാമ വേണ്ട’ എന്ന സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ‘യഥാര്‍ഥ ജീവതത്തില്‍ മികച്ച നാടകം കളിക്കുന്നവര്‍ക്ക് ഇത് സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ആന്റണി ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

RELATED STORIES