റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായെത്തിയ യുവാവ് പിടിയില്‍

ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിലെത്തിയ കോട്ടയം സ്വദേശിയെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍. ട്രെയിനില്‍ വാഹനം കയറ്റി അയച്ചപ്പോള്‍ മാറ്റിയ പെട്രോളാണ് കയ്യിലുണ്ടായിരുന്നതെന്ന് യുവാവ് പറഞ്ഞു.


ട്രെയിനില്‍ വാഹനം അയക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകാന്‍ പാടില്ല. ഇതാണ് കുപ്പിയില്‍ ആക്കി സൂക്ഷിച്ചതെന്നാണ് യുവാവ് നല്‍കിയ മൊഴി. ട്രെയിനിൽ തീവെപ്പുണ്ടായ സാഹചര്യത്തിൽ ട്രെയിനുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. രണ്ടര ലിറ്റർ പെട്രോളാണ് ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്.

RELATED STORIES