ആലപ്പുഴ കണ്ണൂർ എക്സ്പ്രസ്സിൽ തീയിട്ട സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ ഐജി

അക്രമം ദൗർഭാഗ്യകരം ആണെന്നും അന്വേഷണ സംഘത്തിന് എല്ലാ സഹായവും ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ വർദ്ധിപ്പിക്കും എന്നും കമ്പാർട്ട്മെന്റുകളിൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യുന്ന കാര്യം ഉടൻ നടപ്പിലാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം റെയിൽവേ സ്റ്റേഷനിൽ സ്കാനർ സ്ഥാപിക്കും എന്നും ജീവനക്കാരുടെ ക്ഷാമമാണ് റെയിൽവേ നേരിടുന്ന പ്രധാന വെല്ലുവിളി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED STORIES