പത്തനംതിട്ട ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലാണ് അയോഗ്യനായത്. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത. വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.

ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പന്നിയാറില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് സജി കുളത്തിങ്കല്‍ മത്സരിച്ച് ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സിപിഐഎം അനുകൂല നിലപാട് സജി കുളത്തിങ്കല്‍ സ്വീകരിച്ചിരുന്നു.

തുടര്‍ന്ന് സജി കുളത്തിങ്കല്‍ പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. വിപ്പ് ലംഘിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനേത്തുടര്‍ന്ന് അയോഗ്യനാക്കുകയായിരുന്നു.

RELATED STORIES