ജനങ്ങൾക്ക് ഭീഷണിയായ ടവർ പൊളിക്കുന്ന നടപടികൾക്ക് തുടക്കമായി

കോട്ടയം: പുത്തനങ്ങാടി കുന്നിൻപുറത്ത് ജനങ്ങൾക്ക് ഭീഷണിയായി മാറിയ മൊബൈൽ ടവർ നീക്കം ചെയ്യുന്നതിന് നടപടിയായി. വർഷങ്ങളായി ജനങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന മൊബൈൽ ടവറാണ് ഇപ്പോൾ പൊളിച്ചുമാറ്റുന്നതിന് നടപടിയായിരിക്കുന്നത്.


വർഷങ്ങളായി പ്രദേശത്ത് നിന്നിരുന്ന മൊബൈൽ ടവർ ജനങ്ങൾക്ക് ഭീഷണിയായി മാറിയിരുന്നു. ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലായിരുന്നു ഈ മൊബൈൽ ടവർ. ടവർ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

ഇതേ തുടർന്നാണ് പ്രദേശത്തെ എസ്എൻഡിപി ശാഖ സെക്രട്ടറിയും കേരള കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ രാഹുൽ രഘുനാഥ് വിഷയത്തിൽ ഇടപെട്ടത്. തുടർന്ന്, രാഹുൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയ്ക്കും, തോമസ് ചാഴികാടൻ എം.പിയ്ക്കും നിവേദനം നൽകി. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എംപിമാർ ജില്ലാ കളക്ടറെ ബന്ധപ്പെടുകയും അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചത്.

RELATED STORIES