ബലൂൺ വിഴുങ്ങിയ ഒമ്പതുവയസുകാരൻ മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. എന്നാൽ, ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ബുധനാഴ്ച രാവിലെ മോശമായി.

തുടർന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES