അനധികൃത പണപ്പിരിവുമായി സംഘങ്ങൾ വ്യാപകമാകുന്നു

കോട്ടയം: നഗരത്തിൽ വ്യവസായ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവുമായി സംഘങ്ങൾ വ്യാപകമാകുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന സംഘങ്ങൾ വ്യാപാരികളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായാണ് പരാതി.


പണം നൽകാത്തവർക്കെതിരെ ഗുണ്ടായിസം നടത്തുന്നതായും, വ്യാജ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം നഗരമധ്യത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലും, തിരുനക്കര മൈതാനത്ത് നടന്ന മേളയിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പണപ്പിരിവുമായി എത്തിയതിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

RELATED STORIES