ഇനി മുതൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ ലഭ്യമാകും

ഷാർജ: എമിറേറ്റിലെ ഷാർജ റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (SRTA ) കീഴിലുള്ള എല്ലാ ബസ്സുകളിലും ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇനി മുതൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ ലഭ്യമാകും. യാത്ര സൗകര്യങ്ങൾ വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് SRTA പൊതു ബസ്സുകളിൽ ഈ സംവിധാനം ഒരുക്കിയത്.


ഷാർജയിൽ നിന്നും അബുദാബിയിലേയ്ക്കും, ദുബായിലേയ്ക്കും, റാസ് അൽ ഖൈമയിലേയ്ക്കും ഉൾപ്പെടെ പോകുന്ന ഇന്റർസിറ്റി ബസ്സുകളിലും ഇനി മുതൽ സൗജന്യമായി വൈഫൈ സേവനം ലഭ്യമാകും. യാത്രക്കാർക്ക് മൊബൈൽ നമ്പറോ, ഈമെയിലോ ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കുവാൻ കഴിയും.

RELATED STORIES