അനിൽ ആൻ്റണി ബിജെപിയിൽ
അനില്‍ ആന്‍റണി ബി ജെ പിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വച്ചാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അനിലിനെ ബിജെപി യിലേക്ക് സ്വീകരിച്ചത്. അനിൽ ആൻ്റണി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും, എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ച് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. അതേസമയം ഒരു കുടുംബത്തെ മാത്രം രക്ഷിക്കലാണ് ധർമ്മമെന്ന് കോൺഗ്രസ് വിചാരിക്കുന്നതായി അനിൽ ആൻ്റണി പ്രതികരിച്ചു. തൻ്റെ ധർമ്മം രാജ്യത്തെ സേവിക്കുക എന്നതാണ്. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനിൽ ആൻ്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രയത്നിക്കുമെന്നും അനിൽ പറഞ്ഞു.

RELATED STORIES