അവകാശികൾ ഇല്ലാതായതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന തുക കൈകാര്യം ചെയ്യാനായി റിസർവ് ബാങ്ക് രംഗത്ത്

റിപ്പോർട്ടുകൾ പ്രകാരം, പുതിയ വെബ് പോർട്ടലിന് രൂപം നൽകാനാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്. വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്ന പണം ഒറ്റ പോർട്ടിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് രൂപം നൽകുന്നത്.


പുതിയ വെബ് പോർട്ടൽ സജ്ജമാക്കുന്നതോടെ, ഏതെങ്കിലും ഉപഭോക്താവിന് അക്കൗണ്ട് സംബന്ധിച്ച അവകാശവാദം ഉന്നയിക്കാൻ ഇനി വിവിധ ബാങ്കുകളുടെ ശാഖകളിലോ, വെബ്സൈറ്റിലോ തിരയേണ്ട ആവശ്യമില്ല. പകരം, റിസർവ് ബാങ്ക് പുറത്തിറക്കുന്ന വെബ് പോർട്ടിൽ നിന്ന് വിവരങ്ങൾ നേരിട്ട് ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ 35,000 കോടി രൂപയുടെ പണമാണ് കെട്ടിക്കിടക്കുന്നത്. ഈ തുക മുഴുവനും കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ഡെപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് മാറ്റിയിരുന്നു.

RELATED STORIES