കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറിയെന്ന് അനിൽ ആന്റണി വ്യക്തമാക്കി. രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. ഒരു കോൺഗ്രസ് കുടുംബത്തിലാണ് താൻ ജനിച്ചത്. കോൺഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളർന്നത്. എന്നാൽ, അന്നത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം വിമർശിച്ചു.

തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛൻ എകെ ആന്റണിയോടാണ്. അച്ഛൻ, അമ്മ, സഹോദരൻ, താൻ അങ്ങനെ വീട്ടിൽ തങ്ങൾ നാല് പേരാണ്. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. എങ്കിലും അച്ഛനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ളത്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരിയായ തീരുമാനമാണ് എടുത്തതെന്നാണ് താൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും ചൂണ്ടിക്കാട്ടി.

RELATED STORIES