നേഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സാജു കുറ്റം സമ്മതിച്ചു


ലണ്ടനില്‍ മലയാളി നഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സാജു കുറ്റം സമ്മതിച്ചു. കേസിന്റെ അന്തിമ വിധി ജൂലായില്‍ പ്രഖ്യാപിക്കും. അതു വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതി വിധിച്ചു. ഇയാള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചേക്കുമെന്നണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ ഡിസംബറിലാണ് ബ്രിട്ടണില്‍ നഴ്‌സായ വൈക്കം സ്വദേശി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവർ കൊല്ലപ്പെട്ടത്. യുകെയില്‍ സര്‍ക്കാര്‍ മേഖലയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. സംഭവത്തിൽ സാജുവിനെ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.ഇയാൾ സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടെന്ന് അഞ്ജുവിന്റെ കുടുംബവും വ്യക്തമാക്കിയിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍വെച്ചാണ് വിവാഹിതരായത്.

RELATED STORIES