എസ്.ഐക്ക് സസ്പെൻഷൻ

ഇടുക്കി: ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ്.ഐ കെ.സി. ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ.


പൂപ്പാറ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.

RELATED STORIES