അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു

പത്തനംതിട്ട: കുളനട ഇടക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ സംഘത്തിലുണ്ടായിരുന്ന കുളനട പൈവഴി ഇരട്ടക്കുളങ്ങര രാജ് വില്ലയില്‍ ഗീവര്‍ഗീസ് ഇ വര്‍ഗീസ് ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.


ഇന്ന് ഉച്ചക്കു ശേഷമായിരുന്നു സംഭവം. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. ഗീവര്‍ഗീസ് ഒഴുക്കില്‍പ്പെട്ടതു കണ്ടതോടെ ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം ഗീവര്‍ഗീസിനായി തിരച്ചില്‍ നടത്തിയത്. തിരച്ചിലിനൊടുവില്‍ ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

RELATED STORIES