പാമ്പിന്റെ തല കടിച്ച് മുറിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

തമിഴ്നാട് റാണിപ്പേട്ടിലാണ് സംഭവം. കൈനൂര്‍ സ്വദേശികളായ മോഹന്‍, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. തന്നെ കടിച്ച പാമ്പിനെ പിടികൂടിയ മോഹന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തല കടിച്ച് മുറിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.


പാമ്പ് കൈയില്‍ കടിച്ചെന്നും മോഹന്‍ അതിന് പ്രതികാരം വീട്ടുകയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.പ്രതികള്‍ക്കെതിരെ മൃഗപീഡനം, വന്യമൃഗത്തെ കൊല്ലല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

RELATED STORIES