ഹെറോയിനും, ഹാഷിഷ് ഓയിലും പിടികൂടി

പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്ന്, മയക്കുമരുന്ന് വിപണിയിൽ ഉദ്ദേശം മൂന്ന് ലക്ഷം രൂപയോളം വില വരുന്ന, 22.471 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അസം നാഗോൺ സ്വദേശി നിസ്സാം ഉദിൻ (29വയസ്സ് ) ആണ് പ്രതി. അറക്കപ്പടി ഭാഗത്തെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളെക്കുറിച്ചുള്ള എറണാകുളം IB യുടെ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.


പെരുമ്പാവൂർ റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ R. G. മധുസൂദനൻ, പ്രിവന്റീവ് ഓഫീസർമാരായ P. K. വിജയൻ, ഒ. എൻ. അജയകുമാർ (IB) സിവിൽ എക്സൈസ് ഓഫീസർ അമൽ മോഹനൻ, എക്സൈസ് ഡ്രൈവർ സക്കിർഹുസ്സൈൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

കുന്നംകുളം പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് മൂന്ന് തമിഴ്‌നാട് സ്വദേശികളെ ഹാഷിഷ് ഓയിലുമായി പിടികൂടി. 687 ഗ്രാം ഹാഷിഷ് ഓയിൽ വാഹനത്തിൽ കടത്തി കൊണ്ടു വന്ന ജോൺ ഡേവിഡ് (28 വയസ്സ് ), വിഘ്‌നേഷ് (27 വയസ്സ് ), വിജയ് (20 വയസ്സ് ) എന്നിവരെയാണ് കുന്നംകുളം എക്സൈസ് ഇൻസ്‌പെക്ടർ സജീഷ് കുമാറും പാർട്ടിയും ചേർന്നു അറസ്റ്റ് ചെയ്തത്.

RELATED STORIES