അടുത്തയാഴ്ച സഊദി അറേബ്യയിലും കുവൈറ്റിലും ശക്തമായ മഴക്ക് സാധ്യത

മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകും. സഊദി അറേബ്യയുടെ മധ്യ, വടക്കന്‍ മേഖലകളിലാണ് ശക്തമായ ഇടിമിന്നലോടുകൂടിയുള്ള മഴ ലഭിക്കുക. ഒമാനിന്റെ ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമാവുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ന്യൂനമര്‍ദ്ദം ഇറാഖ്, ഇറാന്‍, തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും കാരണമാകും.

ഇറാന്‍, ഇറാഖ് മേഖലകളില്‍ ആണ് അതിശക്തമായ ഇടിമിന്നല്‍ സാധ്യതയുള്ളത്. സൗദിയിലും കുവൈത്തിലും ഇടത്തരം മിന്നലും മഴയും അലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കണം. ബഹ്‌റൈനിലും മഴ സാധ്യതയുണ്ട്. ജി.സി.സി രാജ്യങ്ങളിലും സിറിയയിലും താപനിലയും കുറയും.

RELATED STORIES