ഇന്‍ഡിഗോ വിമാനത്തിൽ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം

വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. സംഭവത്തില്‍ ഇയാളെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു.


ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 6E 308 വിമാനത്തിലാണ് മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടര്‍ന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയായിരുന്നു.

RELATED STORIES