ഷാരൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യുന്നു. അടിമുടി ദുരൂഹത

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഉന്നതതല അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഷാരൂഖ്, പെട്രോൾ വാങ്ങിയത് ഷൊർണൂരിലെ നിന്നെന്ന് വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള പെട്രോൾ പമ്പിൽ നിന്നുമാണ് പ്രതി പെട്രോൾ വാങ്ങിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷൻ്റെ സമീപം പമ്പുണ്ടായിട്ടും ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നും പെട്രോൾ വാങ്ങിയതെന്താണെന്ന് പരിശോധിക്കുന്നുണ്ട്.

രണ്ട് ക്യാനിലായിട്ടാണ് പെട്രോൾ വാങ്ങിയത്. പ്രതിക്ക് ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രവീണ്യമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കൃത്യത്തിന് പിന്നിൽ മാറ്റാരുമില്ലെന്ന നിലപാടിലുറച്ചാണ് ഷാരൂഖിൻ്റെ പ്രതികരണം.

RELATED STORIES