മഹാരാഷ്ട്രയില്‍ മരം കടപുഴകി വീണ് ഏഴു മരണം

ക്ഷേത്രത്തിനോട് ചേര്‍ന്ന തകര ഷീറ്റ് കൊണ്ടു മറച്ച ഷെഡിന് മുകളിലേക്കാണ് മരം വീണത്. മുപ്പതിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുകയായിരുന്നു. ആ സമയത്ത് ശക്തമായ കാറ്റും മഴയുമാണ്ടായി. നിരവധി ആളുകള്‍ സമീപത്തെ ഷെഡില്‍ കയറി നിന്നു. ആ സമയത്താണ് കൂറ്റന്‍ വേപ്പ് മരം കടപുഴകി ഷെഡിന് മുകളിലേക്ക് വീണത്.


മരിച്ചവരുടെ ബന്ധുക്കളെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ഫട്‌നാവിസ് പ്രഖ്യാപിച്ചു.

RELATED STORIES