ട്രെയിനിലെ തീവെപ്പ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും
കേസില്‍ ഭീകരബന്ധം ഉണ്ടെന്ന സൂചന

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ചര്‍ച്ച തിങ്കളാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറുവാന്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കേസില്‍ തീവ്രവാദ ബന്ധം തള്ളിക്കളയുവാന്‍ സാധിക്കില്ലെന്ന് എന്‍ഐഎ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ട്രെയിന്‍ തീവെപ്പ് കേസില്‍ കേരളത്തിന് അകത്തും പുറത്തും അന്വേഷണം വേണമെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ചെന്നൈ, ബെംഗളൂരു, കൊച്ചി എന്‍ഐഎ ഓഫീസുകളുടെ ചുമതലയുള്ള ഡിഐജി എസ്. കാളിരാജ് മഹേഷ് കുമാറാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചര്‍ച്ച നടത്തും.

RELATED STORIES