65 കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

കൊച്ചി: ബലാത്സംഗത്തിനിടെയാണ് 65 കാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ വയോധികയുടെ സഹോദരന്റെ മകനെയാണ് പോലീസ് പിടികൂടിയത്.


വയോധികയെ ബന്ധുക്കളാണ് ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. സ്വകാര്യ ഭാഗത്ത് പരിക്കുകള്‍ കണ്ടെത്തിയതിനാല്‍ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംശയം തോന്നിയ സഹോദരന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് മുമ്പ് പീഡനം നടന്നുവെന്ന് വ്യക്തമായി. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

RELATED STORIES