ആലപ്പുഴയിൽ കോടതിയിലെ പാർട്ട് ടൈം സ്വീപ്പറെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: സി.ജെ.എം കോടതിയിലാണ് സംഭവം. രേഖകൾ സൂക്ഷിക്കുന്ന മുറിയിലാണ് പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


മണ്ണഞ്ചേരി ഇടവഴിക്കൽ എസ് ജയപ്രകാശാണ് കോടതി മുറിയിൽ തൂങ്ങിമരിച്ചത്. രാവിലെ ഡ്യൂട്ടിക്കെത്തിയതായിരുന്നു ജയപ്രകാശ്. പിന്നീട് ഇയാളെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജയപ്രകാശിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ചികിത്സയിൽ കഴിയുകയായിരുന്നുവെന്നുമാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

RELATED STORIES