തക്കാളിക്ക് വില ലഭിക്കാത്തതിൽ മനംനൊന്ത് മൂന്ന് ഏക്കറിലെ കൃഷി നശിപ്പിച്ച് കർഷകൻ
തിരുപ്പൂരിൽ പല്ലടം പൊങ്കല്ലൂരിൽ ശേഖറാണ് കൃഷിനശിപ്പിച്ചത്. കൃഷിക്ക് ചെലവാകുന്ന പണം തിരിച്ചുലഭിക്കാത്തതിനെ തുടർന്നാണ് കൃഷിനശിപ്പിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.മറ്റുജില്ലകളിൽനിന്ന് വൻതോതിൽ തക്കാളി തിരുപ്പൂരിലേക്കെത്തുന്നതാണ് വിലയിടിയാൻ കാരണം. കഴിഞ്ഞ ഒക്ടോബറിൽ നല്ലവിളവ് ലഭിച്ചെങ്കിലും മൊത്തവ്യാപാരവിപണിയിൽ കിലോയ്ക്കു മൂന്നുരൂപമാത്രമാണ് ലഭിച്ചത്. ഇപ്പോൾ തക്കാളിക്ക് വീണ്ടും വിലകുറയുകയാണ്. കഴിഞ്ഞവർഷം ഒക്ടോബറിന് മുൻപുവരെ തക്കാളിക്ക് നല്ലവില ലഭിച്ചിരുന്നു. ഒരുലക്ഷത്തോളംരൂപ ചെലവാക്കിയാണ് കൃഷിചെയ്തത്. ഇപ്പോൾ ഒരുകിലോ 10 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ സംഭരിക്കുന്നത്. ചെലവാകുന്ന പണംപോലും തക്കാളി വിറ്റാൽ ലഭിക്കുന്നില്ല. കിലോയ്ക്ക് 22 രൂപയെങ്കിലും ലഭിച്ചാൽമാത്രമേ ഉചിതമായ വരുമാനം ലഭിക്കൂവെന്ന് ശേഖർ പറഞ്ഞു.

RELATED STORIES