മല്ലപ്പള്ളി ചുങ്കപ്പാറയിൽ വീശി അടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം

പത്തനംതിട്ട: മല്ലപ്പള്ളി ചുങ്കപ്പാറയിൽ കഴിഞ്ഞദിവസം വൈകിട്ട് വിശിയടിച്ച കാറ്റിലും മഴയിലും കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ മാർക്കറ്റിലെ ഷെഡും , കുടുംബശ്രീ ജനകിയ ഹോട്ടലും നശിച്ചു. തമിഴ്നാട് സ്വദേശി ആൽബർട്ട് തല നാഴിരയ്ക്ക് രക്ഷപെട്ടു.


പഞ്ചായത്തു വക ചുങ്കപ്പാറയിലെ ഷെഡിൽ താമസിച്ചു വരികയായിരുന്ന ആൽബർട്ട് പ്രസ്തുതസമയം ഷെഡിൽ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടാങ്ങൽ പഞ്ചായത്തുവക പ്രദേശത്തു നിന്ന വട്ട മരമാണ് കടപുഴകി വീണത് കുടുംബശ്രീ ജനകിയ ഹോട്ടലിനും വൻ നഷ്ടം ഉണ്ടായി. വായ്പ്പൂര് പാടിമൺ പ്രദേശത്തും കാറ്റ് നാശം വിതച്ചു. വൈദ്യുതി ബന്ധം തകരാറിലായി.

RELATED STORIES