സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നു
Reporter: News Desk 11-Apr-20232,188

മുൻ വർഷത്തെ അപേക്ഷിച്ച് എക്സൈസ് പിടികൂടിയ കെമിക്കൽ മയക്കുമരുന്നുകളുടെ അളവിലും എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് എക്സൈസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
അതേസമയം
കഞ്ചാവിന്റെ ഉപയോഗം കുറയുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2022ല്‍ സംസ്ഥാനത്ത് നിന്ന് എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍
റെക്കോര്‍ഡ് നേട്ടത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം 6,610 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്.
മുന്‍വര്‍ഷങ്ങളിലെ
കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ അളവ് വലിയ
രീതിയില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ല്‍ 7,775.42 ഗ്രാം എംഡിഎംഎ എക്‌സൈസ്
പിടിച്ചെടുത്തപ്പോള്‍ 2021 ല്‍ അത് 6130.5 ഗ്രാമായിരുന്നു.
2021
ല്‍ 88.806 ഗ്രാം
മെത്താംഫെറ്റാമൈന്‍ കണ്ടെടുത്തപ്പോള്‍ 2022 ല്‍ 2,432.483 ഗ്രാം മെത്താംഫെറ്റാമൈന്‍
പിടിച്ചെടുത്തു. 2021 ല്‍ 3.657 ഗ്രാം എല്‍എസ്ഡിയും 18.187 ഗ്രാം ഹെറോയിനും പിടിച്ചെടുത്തപ്പോൾ 2022 ൽ 42.783 ഗ്രാം എല്‍എസ്ഡിയും
447.786 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
അതേസമയം
കഞ്ചാവിന്റെ ഉപയോഗത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ കാണാന്‍ സാധിക്കും. 2021ല്‍ 5,602.6 കിലോഗ്രാം കഞ്ചാവ്
പിടിച്ചെടുത്തപ്പോള്‍ 2022-ല്‍ ഇത് 3,602.312 കിലോഗ്രാമായി കുറഞ്ഞു. കേരളത്തില്‍
എംഡിഎംഎ പിടിച്ചെടുക്കുന്നത് പതിവായി മാറി. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തെ
പറ്റിയുളള വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും
വിദേശത്തുനിന്നാണ് വരുന്നതെന്നാണ് വിവരം. ബംഗളൂരു,
ചെന്നൈ, മുംബൈ,
ന്യൂഡല്‍ഹി
എന്നിവിടങ്ങളിലെ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ വിദേശത്ത് നിന്നും ശേഖരിച്ച്
കേരളത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.