മണിമലയിലെ വാഹനാപകടത്തില്‍ കുറ്റവാളികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോട്ടയം എസ്പി, കെ. കാര്‍ത്തിക്

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിള്‍ പരിശോധിക്കാത്തത് സംബന്ധിച്ച് അന്വേഷിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.


കേസില്‍ അറസ്റ്റിലായ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയറിന്റെ പേര് ആദ്യ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്കായി ശേഖരിക്കാതിരുന്നത് പ്രതിയെ രക്ഷിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. 45 വയസ്സുളളയാള്‍ എന്നാണ് എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുളളത്.

അതേസമയം, ജോസ് കെ മാണിയുടെ മകന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ആരംഭിച്ചു. നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവര ശേഖരണം നടത്തി. പോലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുക.

RELATED STORIES