കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ പിഞ്ചുബാലൻ മരിച്ചു

കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെയും ഷിഫ്നയുടേയും മകൻ മുഹമ്മദ് അബാനാണ് (അഞ്ച്) മരിച്ചത്. ഇന്നലെ വൈകീട്ട് 6.30ന് വീട്ടുമുറ്റത്ത് കുട്ടികളോടൊത്ത് കളിക്കുകയായിരുന്നു അബാൻ. ഇതിനിടയിൽ താൻ വീണുവെന്ന വിവരം കുട്ടി തന്നെയാണ് ഉമ്മയോട് പറഞ്ഞത്. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴിന് മരിച്ചു. സഹോദരൻ റൈഹാൻ.

RELATED STORIES