റഷ്യന്‍ പ്രസിഡന്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.

നാവിന് ഗുരുതരമായ രോഗം ബാധിച്ചുവെന്നും കാഴ്ചക്കുറവ് നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പുട്ടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാര്‍ത്ത വന്നത് റഷ്യയില്‍നിന്നുളള ജനറല്‍ എസ് വി ആര്‍ ടെലഗ്രാം ചാനലിലാണ്.

കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിന്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ വലത് കാലിനും കൈക്കും ബലക്ഷയം സംഭവിച്ചട്ടുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്. പുട്ടിനോട് കുറച്ച് ദിവസത്തെ വിശ്രമത്തിനായി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ പുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയില്‍ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകഷെങ്കോ പുട്ടിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പുട്ടിന്റെ കാലുകള്‍ വിറയ്ക്കുന്നുവെന്ന് വ്യക്തമാക്കി നിരവധി വിഡിയോകള്‍ പുറത്തുവന്നിരുന്നു. സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്തിരുന്നത് പുട്ടിന്‍ കാന്‍സര്‍ ബാധിതനാണെന്നാണ്. അതേ സമയം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്നറിയിച്ച് റഷ്യ തള്ളിക്കളയുകയായിരുന്നു.

RELATED STORIES