റേഷന്‍ മണ്ണെണ്ണ വിതരണം പൂര്‍ണ്ണമായി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍

പൊതുവിതരണ വകുപ്പിനെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യം അറിയിച്ചട്ടുണ്ട്. എന്നാല്‍ അതേ സമയം കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത് റേഷന്‍ മണ്ണെണ്ണ വിതരണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും മണ്ണെണ്ണ വിതരണം നിര്‍ത്തുന്നത് ശരിയല്ലെന്നുമാണ്.


ഇതിനിടെ എന്‍സിപി ജില്ലാ കമ്മിറ്റി റേഷന്‍ വിതരണം പൂർണ്ണമായി നിറുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മണ്ണെണ്ണ വില്‍പനയില്‍ സാമ്പത്തിക നഷ്ടം വരുന്നതിനാല്‍ വിതരണം നടത്താന്‍ കഴിയില്ലെന്ന് റേഷന്‍ കടയുടമകള്‍ പറഞ്ഞു. 50 ശതമാനത്തോളം റേഷന്‍ മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് കേന്ദ്രം വെട്ടി കുറച്ചിരുന്നു.
80 രൂപക്ക് മുകളില്‍ വിലവരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണ വില്‍ക്കുന്നതിന് മൂന്ന് രൂപ എഴുപത് പൈസ കമ്മീഷനായി ലഭിക്കും. ഇത്തരത്തില്‍ 370 രൂപ മാത്രമാണ് ഒരു മാസം കമ്മീഷനായി ലഭിക്കുക. ഇത് വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നാണ് റേഷന്‍ വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.

RELATED STORIES