ഐ.പി.സി പന്തളം സെന്റെർ കൺവൻഷൻ തുടർന്നുകൊണ്ടിരിക്കുന്നു

പന്തളം: ഐ.പി.സി പന്തളം സെന്റെറിന്റെ 33 മത് കൺവൻഷൻ 2023 ഏപ്രിൽ 12 മുതൽ 16 വരെ നടത്തപ്പെടും. പ്രഥമ ദിനത്തിൽ പാസ്റ്റർ ജോൺ ജോർജ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉത്ഘാടനം ചെയ്തു. പന്തളം സെന്ററിലെ ദൈവദാസൻമാരും സഹോദരങ്ങളും ചേർന്ന് തുടർന്നുള്ള കാര്യങ്ങൾക്കുള്ള  നേതൃത്വം നൽകി കൊണ്ടിരിക്കുന്നു. പാസ്റ്റർ പി.ഡി.ജോസഫ് (സെന്റർ സെക്രട്ടറി), ബ്രദർ  സെന്റർ കെ.പി. ജോസ് (ട്രഷറാർ), പാസ്റ്റർ പി.പി. രാജൻ (കൺവീനർ), പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ, അജോ അച്ചൻ കുഞ്ഞിന്റെയും മറ്റ് കൂട്ടു പ്രവർത്തകരുടെയും സഹകരണം ഈ കൺവൻഷന്റെ അനുഗ്രഹത്തിന് കാരണമായി ക്കൊണ്ടിരിക്കുന്നു.

വിവിധ യോഗങ്ങളിൽ  പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, റെജി ശാസ്താംകോട്ട, ദാനിയേൽ കൊന്ന നിൽക്കുന്നേതിൽ, വർഗ്ഗീസ് എബ്രഹാം, കെ.സി. തോമസ്, റെയ്സൽ ജോർജ്, ഡോ. സജി ഫിലിപ്പ്, സിസ്റ്റർ ലിൻസി ജെയ്സൻ എന്നിവർ ദൈവ വചനം പ്രസംഗിക്കും.

സംഗീത ശുശ്രൂക്ഷകൾക്ക് അടൂർ ഹെവൻലി ടച്ച് മ്യൂസിക്ക് ബാന്റ് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു.

ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന  സെന്ററിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത സഭാ യോഗനന്തരം ഈ വർഷത്തെ സെന്റർ കൺവൻഷൻ പര്യവസാനിക്കും.

RELATED STORIES