വിഷു"എന്നും മലയാളിയുടെ നല്ല നാളേക്കുള്ള പ്രതീക്ഷ
Reporter: News Desk 14-Apr-20233,278

രജിൻ എസ്. ഉണ്ണിത്താൻ (സാഹിത്യകാരൻ) മലയാളികളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്ന് തന്നെയാണ് വിഷു, ലോകത്തിന്റെ ഏതു കോണിൽ മലയാളിയുണ്ടെങ്കിലും ഓണവും വിഷുവും ആഘോഷിക്കാറുണ്ട്, കൃഷിയുമായും കാർഷികസമൃദ്ധിയുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ആഘോഷമാണ് വിഷു, മലയാള മാസത്തിൽ മേടമാസത്തിലെ ആദ്യദിനമാണ് വിഷുവായി കണക്കാക്കുന്നത്.
ഒരുപാട് ഐതിഹ്യങ്ങൾ വിഷുമായി ബന്ധപ്പെട്ട് ഉണ്ട്.
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു
ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാത്തതിനാൽ
സൂര്യനെ നേരേ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും, രാവണനെ രാമൻ
വധിച്ചശേഷം സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം
ഉണ്ട്. വിഷുവിന് പ്രധാനം വിഷു ക്കണിയും, വിഷുക്കൈനീട്ടവും
ആണ്. പുലർച്ചെ തന്നെ വീട്ടിൽ കണിയൊരുക്കി വീട്ടിലെ അംഗങ്ങൾ മുഴുവനും അന്ന് രാവിലെ
തന്നെ എഴുന്നേറ്റപാടെ ആദ്യം കാണുന്നത് ഈ കണിയാണ്. അടുത്ത വിഷു വരെയുള്ള എല്ലാ
ജീവിതഗുണത്തിനും കണികാണൽ
സ്വാധീനക്കുന്നതായി വിശ്വസിക്കുന്നു, അതുപോലെ
കൈനീട്ടവും. വീട്ടിലെ ഗൃഹനാഥൻ കണികണ്ടു വരുന്നവർക്ക് ആദ്യ കൈനീട്ടം നൽകുന്നു. ഒരു
വർഷത്തെ സമ്പൽസമൃദ്ധിക്ക് പ്രധാന മെന്നും വിശ്വാസം ,കൂട്ടുകുടുംബകാലത്തു
വലിയ പ്രാധാന്യം ഉണ്ടായിരുന്നു ഈ ചടങ്ങുകൾക്ക്, ഇപ്പോൾ
ഒരുപാടു മാറ്റങ്ങൾ വന്നു കണിയുടെ കാര്യത്തിലും മറ്റും. പക്ഷെ ഇന്നും അന്നും
ഒരുപോലെ നിൽക്കുന്നത് കൊന്നമരമാണ്. വിഷുവിന് നാളുകൾക്കുമുന്നേ പൂത്തുലഞ്ഞു
നിൽക്കും. ഇലകൾ എല്ലാം പൊഴിച്ച് മഞ്ഞപൂവുകൾ ആയി വിഷു എത്താറായി എന്ന സന്ദേശംനൽകി
കൊണ്ട്,കണ്ണിനും മനസിനും കുളിർമ നൽകി
പൂത്തുനിൽക്കുന്നത് കാണാം.
വിഷു കണിയിൽ പ്രധാനിയും ഈ കണികൊന്ന പൂവാണ് ,കണിവെക്കുന്നതിൽ
എല്ലാ വസ്തുക്കളും നമ്മുടെ ദിവസേനയുള്ള ജീവിത ശൈലിയുമായി ഒരുപാടു ബന്ധപ്പെട്ട്
നിൽക്കുന്നു. കണിക്ക് വേണ്ടത് ഇവയൊക്കെയാണ് കണികൊന്നപൂവ്, കൃഷ്ണവിഗ്രഹം, നിലവിളക്ക്, ഓട്ടുരുളി, കോടിമുണ്ട്, വെറ്റില അടക്ക, നാണയങ്ങൾ, നാളീകേരം, പഴവർഗ്ഗങ്ങൾ, ചക്ക, മാങ്ങ, വാൽകണ്ണാടി, കണിവെള്ളരി, കൺമഷിയും, ചാന്തും പ്രധമായി
ഇവയൊക്കെയാണ്. വിളക്ക് കത്തിച്ചുവെച്ച് ഉരുളിയിൽ ആണ് കണിയൊരുക്കുന്നത്, കണിയൊരുക്കുന്നതിൽ ഓരോ ഇടത്തും വ്യത്യാസം കാണാറുണ്ട്, എല്ലാ
സാധനങ്ങളും കിട്ടിയില്ലെങ്കിലും ഉള്ളത്കൊണ്ട് കണിയൊരുക്കാം. കണികൊന്നപൂവ് മാത്രമായും
കണികാണാം, ഒരു വർഷത്തെ പ്രതീക്ഷ.
ഈ വിഷു മുതൽ അടുത്ത വിഷുവരെ നന്നായി പോകുവാൻ ആണ്
വിഷുവിന് പ്രാധാന്യം നൽകി വരുന്നത്, ശ്രീകൃഷ്ണ ഭഗവാനുമായി
ഏറെ ബദ്ധപ്പെട്ട ഉത്സവം, ഗുരുവായൂരും
മറ്റ് എല്ലാ ക്ഷേത്രങ്ങളിലും കണിയൊരുക്കുകയും കൈനീട്ടം നൽകുകയും ചെയ്തുവരുന്നു, ജ്യോതിഷം
പ്രകാരം വിഷുഫലം ഓരോ നക്ഷത്രത്തിന്റെയും വെച്ച് ജ്യോതിഷ പണ്ഡിതർ ഫലം പറയാറുണ്ട്. അങ്ങനെ
ഒരു വർഷത്തെ മുഴുവൻ പ്രതീക്ഷയും പ്രത്യാശയുമായി വിഷു മാറുന്നു. പണ്ടൊക്കെ
തൊടിയിലും പറമ്പിലും നിന്നും ഒക്കെയാണ് കണിക്കു വേണ്ട സാധനങ്ങൾ സമാഹരിച്ചതെങ്കിൽ
ഇന്ന് വിപണികളൊക്കെതന്നെ
വിഷുക്കണി കിറ്റും കൊന്നപൂവും ലഭ്യമായിതുടങ്ങി. മാറ്റ്
ഒട്ടുംകുറയാതെ തന്നെ മലയാളി വിഷു ആഘോഷിക്കും. എല്ലാവർക്കും പ്രതീക്ഷയുടെ.
പ്രത്യാശയുടെ... നന്മ നിറഞ്ഞ വിഷുദിനാശംസകൾ.