രാജ്യത്തെ 18 ഫാർമ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

നിലവാരമില്ലാത്ത മരുന്ന് നിർമാണം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.20 സംസ്ഥാനങ്ങളിലെ കമ്പനികളിലാണ് ഡി.ജി.സിഐ, പരിശോധന നടത്തിയത്.പരിശോധനയിൽ ഹിമാചൽപ്രദേശിലെ 70 കമ്പനികൾക്കും ഉത്തരാഖണ്ഡിലെ 45 കമ്പനികൾക്കും മധ്യപ്രദേശിലെ 23 കമ്പനികൾക്കും നേരെ നടപടികളെടുത്തു.


ഹിമാലയ മെഡിടെക്ക് (‍ദെഹ്‌റാദൂൺ), ശ്രീ സായ് ബാലാജി ഫാർമാടെക് (ബദ്ദി), ഇ.ജി. ഫാർമസ്യൂട്ടിക്കൽസ് (സോളൻ) എന്നിവയാണ് ലൈസൻസ് റദ്ദാക്കപ്പെട്ട പ്രധാന കമ്പനികൾ. സോളനിലെ ജി.എൻ.ബി. മെഡിക്കാ ലാബിൻറെ ഗുളികകൾ, കാപ്‍സ്യൂളുകൾ, സിറപ്പ്, പ്രോട്ടീൻ പൗഡർ തുടങ്ങിയവ നിർമിക്കാനുള്ള ലൈസൻസ് റദ്ദാക്കി. സിർമോറിലെ ജിനസിസ് ഫാർമസ്യൂട്ടിക്കൽസിന് സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു.

RELATED STORIES