ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു

തിരുച്ചിറപ്പള്ളി തിരുവാനകാവലിലുള്ള അനാഥാലയത്തിലെ രണ്ടുമാസവും മൂന്നുമാസവും പ്രായമുള്ള പെൺകുഞ്ഞുങ്ങളാണ് മരിച്ചത്. എട്ടുകുട്ടികളെയാണ് കുത്തിവെപ്പെടുത്തതിനെത്തുടർന്ന് ആരോഗ്യം മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവരിൽ രണ്ടുപേരാണ് മരിച്ചത്. മറ്റുരണ്ടു പേരുടെ രോഗം ഭേദമായി. നാലുകുട്ടികൾ ഇപ്പോഴും തിരുച്ചിറപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


കുട്ടികളെ താമസിപ്പിക്കുന്ന അനാഥാലയത്തിലെ മൂന്നുമാസംമുതൽ ഒമ്പതുമാസംവരെ പ്രായമുള്ള 20 കുട്ടികളെയാണ് ചെറിയ പ്രായത്തിലെടുക്കേണ്ട കുത്തിവെപ്പിനായി മാർച്ച് 30-ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയത്. കുത്തിവെപ്പ് സ്വീകരിച്ചശേഷം ഇവരിൽ രണ്ട്‌ ആൺകുട്ടികൾക്കും ആറുപെൺകുട്ടികൾക്കും ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു.

ജലദോഷവും നേരിയ പനിയുമുണ്ടായിരുന്ന കുട്ടികൾക്ക് ഇതിന് മരുന്നുനൽകാതെ കുത്തിവെപ്പെടുത്തതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES