200ലധികം മോഷണക്കേസുകളിലെ പ്രതി സ്‌പൈഡര്‍ ബാഹുലേയന്‍ അറസ്റ്റില്‍

മോഷണത്തിന് ശേഷം മടങ്ങുവായിരുന്ന പ്രതിയെ തിരുവനന്തപുരം വെള്ളായണിയില്‍ വച്ചാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. സ്‌പൈഡര്‍ ബാഹുലയന്‍ ഇരുന്നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയാണ്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെങ്കിലും താമസം തമിഴ്‌നാട്ടിലെ മധുരയിലാണ്. രണ്ട് മാസത്തിനിടെ ഇയാള്‍ 12 വീടുകളില്‍ മോഷണം നടത്തി.

തിരുവനന്തപുരം നഗരത്തില്‍ വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങിലായുളള 12 വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടത്തുന്നത് സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തിയാണ്. പ്രതി പിടിക്കപ്പെടുന്നത് സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്. 4 ജില്ലകളിലും ബാഹുലേയനെതിരെ കേസുണ്ട്. സ്‌പൈഡര്‍മാന്റെ വേഷത്തിലെത്തി വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെന്റിലേഷന്റേയോ ജനലിന്റേയോ കമ്പി അടര്‍ത്തി മാറ്റിയാണ് മോഷണം നടത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ചുമരിലൂടെ കയറി മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയും സുഖവാസത്തിന് ശേഷം വീണ്ടും കേരളത്തിലെത്തി മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്.

RELATED STORIES